Loading ...

Home health

ഇനി രക്ത പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം; കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍

ആരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനുള്ള കണ്ടുപിടുത്തവുമായി ഒരു സംഘം ഡോക്ടര്‍മാര്‍. കാനഡയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് രക്ത പരിശോധനയിലൂടെ കാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള കണ്ടുപിടുത്തത്തിന് പിന്നില്‍. ഡിഎന്‍എയിലെ മാറ്റങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്തുകയാണ് ഇതിലൂടെ സാധിക്കുന്നത്. പരീക്ഷണങ്ങളില്‍ വിവിധ തരത്തില്‍പ്പെട്ട കാന്‍സറുകള്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും വലിയ നേട്ടമായാണ് ആരോഗ്യമേഖല ഈ കണ്ടുപിടുത്തത്തെ കാണുന്നത്. ആരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നതിനാല്‍ ഈ രോഗത്തെ ചികില്‍സിച്ച്‌ ഭേദമാക്കാന്‍ ഏറെ സഹായകരമാകും. രക്ത പരിശോധനയിലൂടെയുള്ള രോഗ നിര്‍ണ്ണയം കാന്‍സര്‍ എന്ന മാരക രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. ജെയിംസ് ഹോപ്കിന്‍സ് കിമ്മല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.

Related News