Loading ...

Home health

പേരക്ക കുഞ്ഞിന് കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും

പേരക്ക കഴിക്കുന്നത് ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകങ്ങളെല്ലാം പേരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരിക്കും ഒരു പവ്വര്‍ഹൗസ് എന്നാണ് പേരക്ക അറിയപ്പെടുന്നത്. വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയെല്ലാം പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ എന്ത് ഭക്ഷണവും ആദ്യമായി കുഞ്ഞിന് നല്‍കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പേരക്ക ആരോഗ്യത്തിന് വേണ്ടി കുഞ്ഞിന് നല്‍കുമ്ബോള്‍ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.എന്നാല്‍ കുഞ്ഞിന് നല്‍കുമ്ബോള്‍ അതിന്‍റെ കുരു അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എത്ര ചെറിയ കുരു ആണെങ്കില്‍ പോലും അത് കുഞ്ഞിന് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. പക്ഷേ ഇത് കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കുഞ്ഞിന് നമുക്ക് പേരക്ക നല്‍കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്.കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കുഞ്ഞിന് എന്നും പേരക്ക നല്‍കാവുന്നതാണ്. വിറ്റാമിന്‍ എ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന് വേണ്ടി കൊടുക്കുന്നതിലൂടെ കുഞ്ഞിനുണ്ടാവുന്നതിന് സാധ്യതയുള്ള കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക കഴിക്കുന്നതിലൂടെ. അതുകൊണ്ട് തന്നെ കുഞ്ഞിന് നല്ലതു പോലെ പഴുത്ത പേരക്ക നല്‍കുന്നതിലൂടെ അത് കുഞ്ഞിന്‍റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.പേരക്ക കുഞ്ഞാവക്ക്, കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും ജലദോഷത്തിനും പനിക്കുംജലദോഷത്തിനും പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക. പേരക്ക കുഞ്ഞിന് ജ്യൂസ് അടിച്ച്‌ നല്‍കുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന പനിയും ജലദോഷവും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജലദോഷം ഇടക്കിടെ കുഞ്ഞുങ്ങളെ വലക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം പേരക്ക ജ്യൂസ് അടിച്ച്‌ കുഞ്ഞിന് കൊടുക്കാവുന്നതാണ്. കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിന്കുഞ്ഞു ബുദ്ധി തെളിയുന്നതിനും തലച്ചോറിലേക്ക് രക്തയോട്ടം കൃത്യമാക്കുന്നതിനും എല്ലാം പേരക്ക സഹായിക്കുന്നുണ്ട്. ഇത് ദിവസവും കുഞ്ഞിന് നല്‍കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം ഗുണങ്ങള്‍ നല്‍കുന്ന മറ്റൊരു ഫലം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. കുഞ്ഞിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കി നല്ല ബുദ്ധിശക്തിക്കും ഏകാഗ്രതക്കും ഓര്‍മ്മശക്തിക്കും പേരക്ക സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന് കൊടുക്കാന്‍ അമ്മമാര്‍ ഒട്ടും മടിക്കേണ്ടതില്ല. തനിയേ കഴിക്കാന്‍ കഴിയും എന്ന പ്രായത്തില്‍ കുഞ്ഞ് എത്തുമ്ബോള്‍ കുഞ്ഞിന് പേരക്ക ചെറിയ കഷ്ണങ്ങളായി നല്‍കാവുന്നതാണ്. പേരക്ക കുഞ്ഞാവക്ക്, കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും
ആന്‍റി ഓക്സിഡന്‍റ് കലവറ
ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് പേരക്ക. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിലുപരി ഇത് കുട്ടികളില്‍ കാണുന്ന അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കി നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. പേരക്കയില്‍ ധാരാളം ഫൊളേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ റൈബോഫ്ളാബിന്‍റെ അളവും വളരെ കൂടുതലാണ്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനുംമലബന്ധത്തിന് പരിഹാരംദഹന പ്രശ്നങ്ങള്‍ അലട്ടുന്ന കുട്ടികളില്‍ പലപ്പോഴും മലബന്ധം ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിനും ഒരു പേരക്കക്ക് കഴിയുന്നുണ്ട്. ഇത് കുഞ്ഞിന്‍റെ വയറിന്‍റെ അസ്വസ്ഥതകളെ ഇല്ലാതാക്കി മലബന്ധമെന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചത് തന്നെയാണ് പേരക്ക.

Related News