Loading ...

Home Music

സോ​പാ​നം'വാ​ദ്യ​സം​ഗ​മം 2019' ന​വം​ബ​ര്‍ എ​ട്ടി​നും ഒമ്ബതിനും

മ​നാ​മ: ബ​ഹ്​​റൈ​ന്‍ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ട്​ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ 'വാ​ദ്യ​സം​ഗ​മം 2019' സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ന​വം​ബ​ര്‍ എ​ട്ട്, ഒ​മ്ബ​ത്​ തീ​യ​തി​ക​ളി​ല്‍ ബ​ഹ്​​റൈ​ന്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍ കു​ട്ടി​മാ​രാ​ര്‍, സി​നി​മാ​താ​ര​ങ്ങ​ളാ​യ ജ​യ​റാം, മ​നോ​ജ്‌ കെ. ​ജ​യ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തും. അ​നി​ല്‍ മാ​രാ​ര്‍ ര​ക്ഷാ​ധി​കാ​രി, ന​വീ​ന്‍ വി​ജ​യ​ന്‍ ക​ണ്‍​വീ​ന​ര്‍, ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജോ​ഷി ഗു​രു​വാ​യൂ​ര്‍, ഷൈ​ന്‍​രാ​ജ്, ദേ​വ​ദാ​സ്, മ​ഹേ​ഷ് നാ​ട്ടി​ക, രാ​ജേ​ഷ് മാ​രാ​ര്‍, ബാ​ല​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ജോ. ​ക​ണ്‍​വീ​ന​റു​മാ​യ 251അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 500 ല്‍​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണു വാ​ദ്യ​സം​ഗ​മം 2019 ​െന്‍​റ അ​ര​ങ്ങി​ല്‍ എ​ത്തു​ന്ന​ത്‌. ന​വം​ബ​ര്‍ എ​ട്ടി​ന്​ വൈ​കീ​ട്ട്‌ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന 'വാ​ദ്യ​സം​ഗ​മം 2019' മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​മാ​രാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സു​വ​നീ​ര്‍ 'തൗ​ര്യ​ത്രി​കം' മ​നോ​ജ്‌ കെ. ​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്യും. കേ​ളി, സോ​പാ​ന സം​ഗീ​തം തു​ട​ങ്ങി അ​പൂ​ര്‍​വ​മാ​യ ഇ​ര​ട്ട​പ​ന്തി പ​ഞ്ചാ​രി മേ​ള​വും അ​ര​ങ്ങേ​റും. ന​വം​ബ​ര്‍ ഒ​മ്ബ​തി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ല്‍ കൊ​മ്ബു​പ​റ്റ്‌, കു​ഴ​ല്‍ പ​റ്റ്‌ തു​ട​ര്‍​ന്ന് പ​ല്ലാ​വൂ​ര്‍ ശ്രീ​ധ​ര​ന്‍, കോ​ട്ട​ക്ക​ല്‍ ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ച​വാ​ദ്യം, രാ​ജേ​ഷ്‌ ചേ​ര്‍​ത്ത​ല​യു​ടെ പു​ല്ലാം​കു​ഴ​ല്‍ ഫ്യൂ​ഷ​ന്‍ തു​ട​ര്‍​ന്ന് ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​ര്‍, ജ​യ​റാം എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ഇ​ല​ഞ്ഞി​ത്ത​റ മേ​ളം എ​ന്നി​വ​യു​ണ്ടാ​കും. അ​തോ​ടൊ​പ്പം കേ​ര​ള ക്ഷേ​ത്ര വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ വി​ദേ​ശ​ഘ​ട​ക​ത്തി​​െന്‍റ ഉ​ദ്​​ഘാ​ട​ന​വും, 10ാം വാ​ര്‍​ഷി​കം പ്ര​മാ​ണി​ച്ച്‌ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ നി​ര്‍​ധ​ന​രാ​യ 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ സ​മ​ര്‍​പ്പ​ണ​വും വേ​ദി​യി​ല്‍ ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ല്‍ മാ​രാ​ര്‍, സ​ന്തോ​ഷ്​ കൈ​ലാ​സ്‌, സേ​തു​രാ​ജ്‌ ക​ട​യ്ക്ക​ല്‍, ന​വീ​ന്‍ വി​ജ​യ​ന്‍, രാ​ജേ​ഷ്‌ മാ​രാ​ര്‍, തൃ​ചൂ​ര്‍ മോ​ഹ​ന​ന്‍, പാ​ഞ്ഞാ​ള്‍ വേ​ലു​ക്കു​ട്ടി, കാ​ഞ്ഞി​ല​ശ്ശേ​രി പ​ത്മ​നാ​ഭ​ന്‍, ഷൈ​ന്‍ രാ​ജ്‌ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു,

Related News