Loading ...

Home Gulf

കുവൈത്തില്‍ ആന്‍റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവത്കരണ കാമ്ബയിനുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തില്‍ ആന്‍റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ കാമ്ബയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അപകടമാണെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനാണു മന്ത്രാലയത്തിന്റെ ശ്രമം. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 83 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും ആന്‍റിബയോട്ടിക് ഉപയോഗം സംബന്ധിച്ച്‌ നയം ഉണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നയരൂപവത്കരണത്തിന് മന്ത്രാലയം സഹായം നല്‍കും. ചികിത്സയുടെ ഭാഗമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അമിതവും അനാവശ്യവുമായ ഉപയോഗം അപകടകരമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബോധവല്‍ക്കരണ കാമ്ബയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്നു ആരോഗ്യമന്ത്രാലയത്തിലെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ മുതവ്വ പറഞ്ഞു.

Related News