Loading ...

Home cinema

ബാലനും ഉദയയും by ജോണ്‍ പോള്‍ on 27-April-2015

ആലപ്പുഴയുടെ ചലച്ചിത്ര പാരമ്പര്യത്തിലൂടെ മലയാള സിനിമയുടെ ആദ്യ ചുവടുകളിലേക്ക് വെളിച്ചമെത്തിക്കുകയാണ്
പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര ചരിത്രകാരനുമായ ജോണ്‍ പോള്‍.ആലപ്പുഴയുടെ ചലച്ചിത്ര പാരമ്പര്യത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യ ശബ്ദചിത്രമായ à´¬à´¾à´²à´¨àµâ€ (1938) à´¤àµŠà´Ÿàµà´Ÿàµà´µàµ‡à´£à´‚ ഓര്‍മ്മ. മുഖ്യവേഷത്തില്‍ അഭിനയിച്ച കെ.കെ. അരൂര്‍ എന്ന കെ. കുഞ്ചുനായര്‍ à´ˆ ജില്ലയുടെ അതിര്‍ത്തി പ്രവിശ്യാ സ്വദേശിയായിരുന്നുവല്ലോ.ആലപ്പി വിന്‍സന്റ് എന്ന ചലച്ചിത്രസ്നേഹി ഇല്ലായിരുന്നുവെങ്കില്‍ (ഏതാണ്ട് ഉന്മാദത്തോടടുത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന് സിനിമയോട്.) à´¬à´¾à´²à´¨àµâ€ à´Žà´¨àµà´¨ സിനിമയേ പുറത്തിറങ്ങുമായിരുന്നില്ല. മലയാള സിനിമയുടെ ശബ്ദവീചിയില്‍ ലേഖനം ചെയ്യപ്പെട്ടആലപ്പി വിന്‍സന്റ്ആദ്യ മനുഷ്യശബ്ദം വിന്‍സന്റിന്റേതാണ്. à´¬à´¾à´²à´¨à´¿à´²àµâ€ ഭേദപ്പെട്ട വേഷത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. ആലപ്പുഴയില്‍ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന്റെ പുറകിലും വിന്‍സന്റിന്റെ ശ്രമവും ഉത്സാഹവും ആണ് ആദ്യ പ്രേരകമായത്.ഇന്ന് ആലപ്പുഴയില്‍ ശവക്കോട്ടപ്പാലത്തിനടുത്ത് à´‡.എസ്.ഐ. ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുന്‍പൊരു കയര്‍ ഫാക്ടറിയുണ്ടായിരുന്നു. അതായിരുന്നുവത്രെ ആലപ്പുഴയില്‍ മലയാളിയുടേതായി ഉണ്ടായ ആദ്യത്തെ കയര്‍ ഫാക്ടറി. പുളിംകുന്നിലെ മാണിയംപുരയ്ക്കല്‍ മാണി ചാക്കോയാണ് à´ˆ ഫാക്ടറി സ്ഥാപിച്ചത്. മാണി ചാക്കോയുടെ മൂത്തമകന്‍ തൃശ്ശിനാപ്പള്ളിയിലെ സെന്റ.് തോമസ് കോളജില്‍ ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിവന്ന à´Žà´‚.സി. ചാക്കോ എന്ന കുഞ്ചാക്കോ à´† കയര്‍ ഫാക്ടറിയുടെകുഞ്ചാക്കോചുമതലയേല്‍ക്കുന്നതോടെ ആലപ്പുഴയില്‍ താമസമായി. കയര്‍ വ്യവസായം അഭിവൃദ്ധിപ്പെട്ടപ്പോള്‍ ഇതര സാദ്ധ്യതകളിലേക്കു കൂടി വ്യവസായ ശ്രദ്ധ തിരിക്കണമെന്നു യുവാവായ കുഞ്ചാക്കോയുടെ സാഹസബുദ്ധിക്കു തോന്നി. അതിന്റെ തുടക്കമായാണ് അബ്കാരി രംഗത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് കൊല്ലം, ആലപ്പുഴ ഭാഗത്തെ മുഴുവന്‍ കള്ളുഷാപ്പുകളും ഒറ്റയ്ക്കു ലേലത്തില്‍ പിടിച്ചത്. കൂടുതല്‍ വൈവിധ്യമാര്‍ന്ന മേഖലകളിലേക്കു കുതിക്കുവാന്‍ കുഞ്ചാക്കോയുടെ മനസ്സു പിന്നെയും തുടിച്ചുകൊണ്ടിരുന്നു. 1940 കളുടെ തുടക്കം.കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃധാരയിലെ സജീവ സാന്നിദ്ധ്യമായിരുന്നു à´Ÿà´¿.വി. തോമസ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ആലപ്പി വിന്‍സന്റ്. അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭാംഗവുമായിരുന്നു. ഇവരിരുവരും ഉറ്റസുഹൃത്തുകളായിരുന്നു.വിന്‍സന്റിന്റെ ജ്യേഷ്ഠന്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ അന്ന് നാടകരംഗത്തെ ഏറ്റവും പ്രശസ്തനും പ്രഗല്ഭനുമായ താരസാന്നിദ്ധ്യമാണ്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാവണം സഹോദരന്മാര്‍ക്കു കലാപരമായ ആഭിമുഖ്യം. അക്കാലത്ത് അപൂര്‍വ്വങ്ങളായേ മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നുള്ളൂ. à´¬à´¾à´²à´¨à´¿à´²àµà´‚ ജ്ഞാനാംബികയിലും ഭാഗവതര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു. നാടകരംഗത്തെ താരപ്രൗഢിയുടെ കൂടി പേരില്‍ ഭാഗവതര്‍ക്കു സിനിമയിലും അന്ന് ഏറെ പ്രിയമുണ്ടായതു സ്വാഭാവികം. ചലച്ചിത്രങ്ങളില്‍ വിന്‍സന്റുമതെ à´† ആദ്യനാളുകളില്‍ ഭേദപ്പെട്ട വേഷം അഭിനയിച്ചിരുന്നു.ബാലന്‍ സിനിമയുടെ ആദ്യംതൊട്ട് അതിന്റെ ഏകോപന ചുമതലകളില്‍ സജീവ പങ്കാളിയായിരുന്നബാലനില്‍ നിന്ന്വിന്‍സന്റിന് തുടര്‍ച്ചയായി ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും അതിനുതകുംവിധം സംവിധായകനായ à´Ÿà´¿.ആര്‍. സുന്ദരം സേലത്തു നടത്തിവന്ന മോഡേണ്‍ തിയറ്റേഴ്സിന്റെ മാതൃകയില്‍ ഒരു ഫിലിം സ്റ്റുഡിയോ ആലപ്പുഴയില്‍ ആരംഭിക്കണമെന്നും മോഹമുണ്ടായി. വിന്‍സന്റിന്റെ നിരന്തരമായ പ്രേരണാ തുടര്‍ച്ചയില്‍ à´Ÿà´¿.വി. തോമസിനും അതില്‍ താല്‍പര്യം തോന്നി.ഇരുവരും ചേര്‍ന്നായി ശ്രമം. ഉദയാ പിക്ചേഴ്സ് എന്നു കമ്പനിക്കു പേരു നല്‍കുന്നതിവരാണ്.പക്ഷേ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ കമ്യൂണിസ്റ്റ് വിരോധം താണ്ഡവമാടിയ à´† നാളുകളില്‍ സ്റ്റുഡിയോ സ്ഥാപനത്തിന് പുരോഗതിയുണ്ടായില്ല. സി.പി.യുടെ പോലീസ്, കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരില്‍ à´Ÿà´¿.വി. തോമസിനെ ജയിലറകള്‍ക്കുള്ളിലാക്കിയതായിരുന്നു പ്രധാന കാരണം.വിന്‍സന്റ് പക്ഷേ നിരാശനായില്ല. തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന à´Ÿà´¿.à´Žà´‚. വര്‍ഗീസിന്റെ സഹായം തേടുവാന്‍ വിന്‍സന്റിന്റെ കോണ്‍ഗ്രസ് ബന്ധം ഉപകരിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന à´‡. ജോണ്‍ ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ ആലപ്പി വിന്‍സന്റ്, സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, à´Ÿà´¿.à´Žà´‚. വര്‍ഗീസ്, ചേപ്പാട്ട് മാത്തുക്കുട്ടി, വെണ്ടര്‍ കൃഷ്ണപിള്ള (കൊല്ലത്തെ ജനറല്‍ പിക്ചേഴ്സ് ഉടമ രവിയുടെ പിതാവ്) എന്നിവരടങ്ങുന്ന ഒരാറംഗ സംഘം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹര്‍ഷന്‍പിള്ള എന്ന ഒരാള്‍ കൂടി à´ˆ ഘട്ടത്തില്‍ സഹകരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആലപ്പുഴ ലത്തീന്‍ പള്ളിക്കു സമീപം ഒരു വാടക കെട്ടിടത്തിനു മുന്‍പില്‍ ഉദയാ പിക്ചേഴ്സ് എന്നെഴുതിയ ഒരു ബോര്‍ഡ് ഏറെക്കാലം തൂക്കിയിട്ടു എന്നതിനപ്പുറം ധനസമാഹരണത്തിലോ സ്ഥാപന പുരോഗതിയിലോ ഒട്ടും മുന്നേറുവാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ക്കു കഴിഞ്ഞില്ല.à´ˆ ലത്തീന്‍ പള്ളിക്കടുത്തായിരുന്നു കുഞ്ചാക്കോയുടെ താമസം. à´† വീട്ടുമുറ്റത്തോടു ചേര്‍ന്നൊരു ബാഡ്മിന്റന്‍ കോര്‍ട്ടുണ്ടായിരുന്നു. അവിടെ മിക്കവാറും എല്ലാ ദിവസവും à´ˆ ആറംഗ സംഘം കളിക്കുവാനെത്തും. അങ്ങനെ കുഞ്ചാക്കോയുമായി അവര്‍ക്കു ചങ്ങാത്തമുണ്ടായി. കുഞ്ചാക്കോയെ കൂടി അവര്‍ കളിയില്‍ പങ്കെടുപ്പിച്ചു. കുഞ്ചാക്കോ വലിയ കളിക്കാരനൊന്നുമായിരുന്നില്ല. അവര്‍ പ്രേരിപ്പിച്ചു; സൗഹൃദത്തെ മാനിച്ച് കുഞ്ചാക്കോ കൂട്ടത്തില്‍ ചേര്‍ന്നു; അത്രതന്നെ! à´† സൗഹൃദം ദൃഢപ്പെടുത്തുന്നതില്‍ വിന്‍സന്റിന് പക്ഷേ, ഒരു ഗൂഢോദ്ദേശമുണ്ടായിരുന്നു. കയര്‍, അബ്കാരി ബിസിനസ്സുകളില്‍ കുഞ്ചാക്കോ വന്‍ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല; മുന്‍പേ സൂചിപ്പിച്ചതുപോലെ, പുതിയ വ്യാപന സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. ബാഡ്മിന്റണ്‍ കോര്‍ട്ട് ഒരു വാതിലാക്കി കുഞ്ചാക്കോയുടെ ശ്രദ്ധയും താല്പര്യവും ചലച്ചിത്ര നിര്‍മ്മാണത്തിലേക്കും സ്റ്റുഡിയോ സ്ഥാപനത്തിലേക്കും വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞാലോ? ആശയം നല്ലതെന്നു തോന്നി സംഘം നയപൂര്‍വ്വം അതിനു ചാലുകള്‍ വെട്ടി; സമയവും സന്ദര്‍ഭവും നോക്കി വിഷയം അവതരിപ്പിച്ചു. ചലച്ചിത്ര വഴിയില്‍ ഒരുപാടു സാദ്ധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതു മുന്‍കൂട്ടി കാണുവാന്‍ കുഞ്ചാക്കോയ്ക്കു കഴിഞ്ഞു. അദ്ദേഹം അതില്‍ ഉത്സുകനായി.പാതിരപ്പള്ളിയില്‍ കുഞ്ചാക്കോയ്ക്ക് ഏതാനുമേക്കര്‍ സ്ഥലവും അതിനോടൊത്ത് ഒരു കെട്ടിടവുമുണ്ടായിരുന്നു. അനുഭവത്തിന്റെ ആധികാരികതയോടെ വിന്‍സന്റ് സ്റ്റുഡിയോ സ്ഥാപനത്തിന് à´† സ്ഥലവും കെട്ടിടവും കിട്ടിയാല്‍ ബാക്കിയെല്ലാം പിന്നെ തങ്ങള്‍ ഏകോപിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞു; കുഞ്ചാക്കോ സമ്മതിച്ചു. (സേലത്തു വച്ചു പ്രാപ്യമായ ഒരു ദൂര നിരീക്ഷണം മാത്രമാണ് à´ˆ ആധികാരികതയായി വിന്‍സന്റ് സ്വയം കരുതുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നത്!)
(തുടരും)

Related News