Loading ...

Home health

അരിയാണോ ഗോതമ്ബാണോ ആരോഗ്യ സമ്ബുഷ്ടമായ ഭക്ഷണം?; വണ്ണം കുറക്കാന്‍ ചപ്പാത്തി കഴിച്ചാല്‍ മതിയോ‌?


ഇന്ത്യന്‍ ഭക്ഷണരീതിയുടെ രണ്ടു അഭിവാജ്യഘടകങ്ങളാണ് ചോറും ചപ്പാത്തിയും. സാധാരണ ഭാരം കുറക്കുവാന്‍ ശ്രമിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റിനെ കുറിച്ച്‌ ബോധവാന്‍മാരാവുകയും ചോറ് ഒഴിവാക്കുകയും ചപ്പാത്തി കുറക്കുകയും ചെയ്യും. എന്നാല്‍ ഭാരം കുറയ്ക്കാനായി ചപ്പാത്തി കഴിച്ചാല്‍ മതിയോ‌. അരിയാണോ ഗോതമ്ബാണോ ആരോഗ്യ സമ്ബുഷ്ടമായ ഭക്ഷണം?

ഏറെക്കാലമായുള്ള ചോദ്യമാണിത്. ഇതിനെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ വിശദീകരിക്കാം.
1. ചപ്പാത്തിയിലും ചോറിലും കാര്‍ബോഹൈഡ്രേറ്റ് (അന്നജം) അളവ് ഒരേതരത്തിലാണ്. 2. ചപ്പാത്തിയിലും ചോറിലും നിന്ന് ലഭിക്കുന്ന കലോറിയും തുല്യമാണ്. ഒരു ചപ്പാത്തിയും അര കപ്പ് ചോറും ലഭിക്കുന്ന കലോറി: 100-120 kcal. 3. ചോറുമായി നോക്കുമ്ബോള്‍ ചപ്പാത്തിയില്‍ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട് . അത് കൊണ്ട് പോഷക ഗുണം പരിഗണിക്കുമ്ബോള്‍ ചപ്പാത്തിയാണ് മുന്നില്‍ . 4. ചപ്പാത്തിയില്‍ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് വയര്‍ വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ ഭാരം കുറക്കാന്‍ ഇത് സഹായിക്കുന്നു. 5. ചോറില്‍ അന്നജമടങ്ങിയതിനാല്‍ അതിവേഗം ദഹിക്കും. ചോറില്‍ കലോറി കൂടുതലുണ്ടെങ്കിലും കഴിച്ചാല്‍ ചപ്പാത്തിപോലെ വിശപ്പ് മാറുകയില്ല. 6. അരിയില്‍ കാല്‍സ്യം ഇല്ലെങ്കിലും വളരെ പ്രധാനമായ ഒരു വിറ്റാമിന്‍ ഉണ്ട്-ഫോളിക് ആസിഡ്. 7. ഗോതമ്ബുപൊടിയില്‍ വൈറ്റമിന്‍ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 8. ഗോതമ്ബില്‍ സോഡിയം വളരെ കൂടുതലാണ്. 120 ഗ്രാം ഗോതമ്ബില്‍ 190 മില്ലിഗ്രാം സോഡിയമുണ്ട്. അതിനാല്‍ സോഡിയം ഒഴിവാക്കേണ്ടവര്‍ ചപ്പാത്തി കഴിക്കരുത്. 9. ചപ്പാത്തിയില്‍ കാത്സ്യം, പൊട്ടാസ്യം, ഇരുമ്ബ് , ഫോസ് ഫറസ് എന്നിവയുണ്ട്. ചോറില്‍ കാത്സ്യമില്ലെന്ന് മാത്രമല്ല, പൊട്ടാസ്യത്തി ന്റെയും ഫോസ്ഫറസി ന്റെയും അളവ് കുറവാണ് . 10. ചപ്പാത്തി ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച്‌ നിലനിര്‍ത്താന്‍ സഹായിക്കും. അത് കൊണ്ട് പ്രമേഹമുള്ളവര്‍ക്ക് ചപ്പാത്തിയാണ് നല്ലത്. ചോറിലും ചപ്പാത്തിയിലും അടങ്ങിയിട്ടുള്ള കലോറിയും അന്നജവും പ്രോട്ടീനും കൊഴുപ്പും എത്ര?

നീണ്ട വെള്ള അരി കലോറി (Calorie) (ഒരു കപ്പ് വേവിച്ച അരി, 150 gm)= 200 kcal കൊഴുപ്പ് (Fat)= < 0.5g fat
പ്രോട്ടീന്‍ (Protein) =4.3g
അന്നജം (Carbohydrates)=53 g
നാര് (fibre) = < 1g
ചുവന്ന അരി
കലോറി (Calorie) (ഒരു കപ്പ് വേവിച്ച അരി, 150 gm)= 216 kcal
കൊഴുപ്പ് (Fat)=1.75g fat
പ്രോട്ടീന്‍ (Protein)=5.03g
അന്നജം (Carbohydrates)=45g
നാര് (fibre) = 3.51g
ഒരു ചപ്പാത്തി
കലോറി (Calorie) = 104 kcal
കൊഴുപ്പ് (Fat)=3.7g fat
പ്രോട്ടീന്‍ (Protein)=2.6 g
അന്നജം (Carbohydrates)= 15.7g
നാര് (fibre) = 2.6g
അപ്പോള്‍ ചോറ് കഴിക്കാന്‍ കഴിയില്ലേ ? ചോറ് കഴിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ബ്രൗണ്‍ റൈസ് ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ് ബ്രൗണ്‍ റൈസ് . അതിനാല്‍ ഇത് ദഹിക്കാന്‍ വൈറ്റ് റൈസിനേക്കാള്‍ സമയമെടുക്കും. ഉള്ളിലെ പാളികള്‍ കൂടി കളഞ്ഞ് അന്നജം മാത്രടങ്ങിയ അരിയാണ് വൈറ്റ് റൈസ്. ചപ്പാത്തി കഴിച്ചാല്‍ വണ്ണം വയ്ക്കില്ലേ? ചപ്പാത്തിയിലും ചോറിലും ലഭിക്കുന്ന കലോറിയും അന്നജവും ഏകദേശം ഒരു പോലെയാണെന്ന് മനസിലായല്ലോ. ആരോഗ്യവാനായ ഒരാള്‍ ഏറിയാല്‍ നാലു ചപ്പാത്തി, അതില്‍ കൂടുതല്‍ ഒരു നേരം പതിവാക്കിയാല്‍ പിന്നെ അരിയാഹാരം ഉപേക്ഷിച്ചിട്ട് കാര്യമില്ല എന്നു സാരം. അമിതമായാല്‍ എന്തും ദോഷമാണെന്ന് ഓര്‍ക്കുക. ചോറായാലും ചപ്പാത്തിയായാലും ദിവസവും കഴിക്കുന്ന കലോറിയുടെ പകുതി മാത്രം ഉള്‍പെടുത്തുക.ഇത് വഴി ആരോഗ്യ സമ്ബുഷ്ടമായ ഒരു ജീവിതം ലഭിക്കും.

Related News