Loading ...

Home Kerala

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി  ഇന്ന്. തിന്മയുടെയും അജ്ഞാനത്തിന്‍റെയും പ്രതീകമായ ഇരുട്ടിനെ നന്മയുടെയും ജ്ഞാനത്തിന്‍റെയും പ്രതീകമായ പ്രകാശത്തിലൂടെ മറികടക്കുന്നുവെന്നാണ് à´ˆ ദിവസം കൊണ്ടാടപ്പെടുന്നതിന്‍റെ അടിസ്ഥാന വിശ്വാസം. വീടുകൾ ദീപാലങ്ക‍ൃതമാക്കിയാണ് പലരും à´ˆ ദിവസം ആഘോഷമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂവെങ്കിൽ ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് ദിവസം നീണ്ടു നിൽക്കും. ഉത്തരേന്ത്യയിൽ ദീപാവലി മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് കണക്കാക്കുന്നത്. à´ˆ ദിനത്തിൽ മത്സ്യമാംസാദികളും വറുത്തെടുത്ത പലഹാരങ്ങളും മധുരങ്ങളും കഴിക്കണമെന്നുമാണ് വിശ്വാസം. ശരീരം മുഴുവൻ എണ്ണവെച്ച് കുളിക്കുന്നതിലൂടെ ആരംഭിക്കണമെന്ന് പറയപ്പെടുന്ന ദീപാവലി ആഘോഷം ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്.





Related News