Loading ...

Home Business

തുടര്‍ച്ചയായ നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ആരംഭിച്ചു

മുംബൈ : കഴിഞ്ഞ ആഴ്ച്ചയിലെ തുടര്‍ച്ചയായ നേട്ടം ഓഹരി വിപണി കൈവിട്ടു. കഴിഞ്ഞ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തില്‍. ചൊവ്വാഴ്ച സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തില്‍ 39,227ലും നിഫ്റ്റി 0.04 ശതമാനം താഴ്ന്ന് 11657ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഫോസിസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ലാഭം പെരുപ്പിച്ച്‌ കാണിക്കുന്നതിനായി ഇന്‍ഫോസിസ് അനധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയര്‍ന്നതാണ് കാരണം. വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്‌സിഎല്‍ ടെക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്,യെസ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍,ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ദീപാവലിക്ക് മുന്നോടിയായുളള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഞായറാഴ്ചയുണ്ടാകും. പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ ആയിരിക്കും പ്രത്യേക വ്യാപാരം നടക്കുക. ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ഒരേ സമയം വ്യാപാരം നടക്കും. ദീപാവലി പ്രമാണിച്ച്‌ അടുത്ത തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധി ആയിരിക്കും.

Related News