Loading ...

Home Business

3 ലക്ഷം കോടിയുടെ അധികവരുമാനം കണ്ടെത്താന്‍ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: അധിക വരുമാനം കണ്ടെത്തുന്നതിന് ചരക്ക് സേവന നികുതി (ജിഎസ്ടി)സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്‌ നീക്കമിട്ട് സര്‍ക്കാര്‍ .പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം.നിലവിലുള്ള അഞ്ച് ശതമാനത്തിന്റെ സ്ലാബ് ഏഴ് ശതമാനമായും 18 ശതമാനത്തിന്റേത് 20 ശതമാനമായും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചന .ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതിയാണ് ഇതിന്റെ സാധ്യത വിലയിരുത്തുക. അധിക വരുമാനം സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന തീരുവ കുറച്ചതിലൂടെയുണ്ടായ നികുതി വരുമാനക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ ചെലവഴിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട് . വരുമാനത്തില്‍ സ്ഥിരത കൈവരിക്കാനുമുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കോവിഡിന്റെ രണ്ടാംതരഗത്തെ തുടര്‍ന്നുണ്ടായ സാമ്ബത്തികാഘാതമാണ് കേന്ദ്രത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത് .

Related News