Loading ...

Home National

പാര്‍ലമെന്‍റ് സമ്മേളനം നവം. 18 മുതല്‍ ഡിസം. 13 വരെ

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം അ​ടു​ത്ത​മാ​സം 18 മു​ത​ല്‍ ഡി​സം​ബ​ര്‍ 13 വ​രെ ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രാ​ല​യം ലോ​ക്സ​ഭാ, രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ളെ അ​റി​യി​ച്ചു. കോ​ര്‍​പ​റേ​റ്റ് നി​കു​തി കു​റ​ച്ച​തും ഇ- ​സി​ഗ​ര​റ്റ് നി​രോ​ധ​ന​വും ഉ​ള്‍​പ്പ​ടെ​യു​ള്ള ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ ബി​ല്ലു​ക​ളാ​യി പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​ര്‍​പ​റേ​റ്റ് നി​കു​തി കു​റ​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി 1961ലെ ​ആ​ദാ​യനി​കു​തി നി​യ​മം, 2019ലെ ​ധ​ന​നി​യ​മം എ​ന്നി​വ​യി​ലാ​ണ് ഭേ​ദ​ഗ​തി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന നി​ര​വ​ധി ബി​ല്ലു​ക​ളും സ​ര്‍​ക്കാ​ര്‍ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ കാ​ര്യ​പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വ​സ​തി​യി​ല്‍ പാ​ര്‍​ല​മെ​ന്‍റ​റി ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​ന്പ​ത്തി​കമാ​ന്ദ്യ​വും ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ച്‌ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ആ​ദ്യം ചേ​ര്‍​ന്ന മ​ണ്‍സൂ​ണ്‍ സ​മ്മേ​ള​ന​ത്തി​ല്‍ നി​ര​വ​ധി ബി​ല്ലു​ക​ളാ​ണ് പാ​സാ​ക്കി​യ​ത്. 37 ദി​വ​സം ചേ​ര്‍​ന്ന ലോ​ക്സ​ഭ​യി​ല്‍ മു​ത്ത​ലാ​ക്ക് ബി​ല്ല്, ജ​മ്മു കാ​ഷ്മീ​ര്‍ പു​ന​രേ​കീ​ക​ര​ണ ബി​ല്‍ എ​ന്നി​വ അ​ട​ക്കം 36 ബി​ല്ലു​ക​ളാ​ണ് പാ​സാ​യ​ത്. രാ​ജ്യ​സ​ഭ 25 ദി​വ​സം ചേ​ര്‍​ന്ന് 32 ബി​ല്ലു​ക​ളും പാ​സാ​ക്കി​യി​രു​ന്നു.

Related News