Loading ...

Home National

ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ലഷ്‌കര്‍-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്‌നവാരി മേഖലയില്‍ നടന്ന ഏറ്റുമുട്ടല്‍ മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഒളിച്ചിരുന്ന ഭീകരര്‍ ആദ്യം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.കൂടുതല്‍ ഭീകരര്‍ ഇവിടെ ഉണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്. ഭീകരരില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. കാര്‍ഡ് ഉപയോഗിച്ച്‌ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ സേനയുടെ കണക്കുകൂട്ടല്‍.

Related News