Loading ...

Home National

അരനൂറ്റാണ്ടു നീണ്ട അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ അസമും മേഘാലയയും കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി:അസമും മേഘാലയയും തമ്മിലുള്ള 50 വര്‍ഷം നീണ്ട അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനെ ഒരു തീരുമാനം.മേഘാലയ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മയും മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും തമ്മില്‍ തര്‍ക്കം പരിഹരിച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്, സംസ്ഥാന ചീഫ് സെക്രട്ടറിമാരും കരാര്‍ ഒപ്പിടുന്ന സമയത്ത് എത്തിയിരുന്നു.അസം സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ ഒമ്ബതുപേരും മേഘാലയ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ 11 പേരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന 70 ശതമാനം വരുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ഈ കരാറുലൂടെ സാധിക്കും. തര്‍ക്കമുണ്ടായിരുന്ന 12 പോയിന്റുകളില്‍ ആറെണ്ണത്തിലാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ കരാന്‍ ഒപ്പിട്ടത്.ബാക്കിയുള്ള അതിര്‍ത്തയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും വടക്കുകിഴക്കന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.അടുത്ത ഏഴ് മാസത്തില്‍ തന്നെ ബാക്കിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.അസമും മേഘാലയയും തമ്മില്‍ 885 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. അതേ സമയം അരുണാചല്‍ പ്രദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. വിഷത്തിലും ഉടന്‍ പരിഹാരം കാണുമെന്ന് ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.

Related News