Loading ...

Home Kerala

വരും ദിവസങ്ങളില്‍ കനത്ത മഴ തുടരും; എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടങ്ങും.

Related News