Loading ...

Home Kerala

ദുരന്തനിവാരണ സേനയുടെ അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്

മുംബൈ: മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനില്‍ നിന്ന് അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്. ഒരോ ടീമിലും 36 അംഗങ്ങള്‍ വീതം ഉണ്ടാകും. വ്യോമസേനയുടെ ഐഎല്‍76 വിമാനത്തില്‍ ഉച്ചയോടെ സംഘം കോഴിക്കോട്ടെത്തും. നിലവില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ആരക്കോണത്ത് നിന്നുള്ള സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമാന്‍റന്‍റ്റുമാരായ വിജയന്‍, വിനോജ് പി ജോസഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. അതേസമയം, എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ആവശ്യമാണെങ്കില്‍ കൂടുതല്‍ സേനകളെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News