Loading ...

Home Kerala

സംസ്ഥാനത്ത് 25 വരെ കനത്ത മഴ; ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ 25 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രതീക്ഷ. à´…തിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്‌നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തല്‍. കൂടാതെ, ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലിക്കാറ്റായി മാറിയേക്കാം. à´‡à´¤à´¿à´¨àµ ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികളാണ് à´ˆ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ അവസാന വാരത്തിലാവും ഇത് കനത്ത മഴയായി കേരളത്തിലെത്തുക. à´ˆ വര്‍ഷം തുലാമഴ നീളാനാണ് സാധ്യത.

Related News