Loading ...

Home National

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭഗവത് ഗീതയും, തിടമ്ബേന്തിയ ആനയുടെ രൂപവും സമ്മാനിച്ച്‌ വി.മുരളീധരന്‍

ന്യൂഡല്‍ഹി: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കേന്ദ്രമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ചടങ്ങില്‍ സംബന്ധിച്ച ഇന്ത്യന്‍ സംഘത്തിനു വി. മുരളീധരനാണു നേതൃത്വം നല്‍കിയത്‌.
സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിലെ ചടങ്ങുകള്‍ക്ക്‌ മുമ്ബ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്‌ച. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട്‌ അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്‌ചക്കൊടുവില്‍ മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ്‌ ഗീതയും കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ പരമ്ബരാഗത രീതിയില്‍ എഴുന്നെള്ളിപ്പിന്‌ ഉപയോഗിക്കുന്ന തിടമ്ബേന്തി, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പ്പാപ്പയ്‌ക്ക്‌ സമ്മാനിച്ചു. വത്തിക്കാന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍ കൂടിക്കാഴ്‌ച നടത്തി.

Related News