Loading ...

Home Kerala

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റ് വാങ്ങാന്‍ ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി.സിന്ധു ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും.വൈകുന്നേരമാണ് സിന്ധു തിരുവനന്തപുരത്ത് എത്തുക.കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തുന്ന പിവി സിന്ധു നാളെ രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും.നാളെ വൈകുന്നേരം 3.30ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഉച്ചക്ക് രണ്ടിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് നടത്തുന്ന റോഡ് ഷോയിലും പി.വി. à´¸à´¿à´¨àµà´§àµ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related News