Loading ...

Home Kerala

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തിനെതിരെ സമരം; പിന്തുണ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി : കോഴിക്കോട്-കൊല്ലഗല്‍ വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നടത്തുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച്‌ കൊണ്ട് വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍. രാഹുല്‍ സമരത്തിനെത്തുന്നതോടെ വിഷയത്തിന് ദേശീയ ശ്രദ്ധ ലഭിക്കും എന്ന വിശ്വാസത്തിലാണ് സമരാനുകൂലികളും നാട്ടുകാരും. പത്ത് ദിവസമായി തുടരുന്ന സമരത്തിന് ജില്ലയില്‍ നിന്ന് വന്‍ പിന്തുണയാണ് ലഭിച്ചത്. സമീപ ജില്ലകളിലുള്ളവരും സമരത്തിന് പിന്തുണയറിയിച്ച്‌ കൊണ്ട് സമരപ്പന്തലിലെത്തുന്നുണ്ട്.

Related News