Loading ...

Home National

ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം; രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: à´µà´¯à´¨à´¾à´Ÿàµà´Ÿà´¿à´²àµ† ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച്‌ വയനാട് à´Žà´‚ പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെല്‍ഹിയില്‍ വെച്ച്‌ ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള വിഷയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. à´°à´¾à´¤àµà´°à´¿ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാതയില്‍ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളില്‍ മേല്‍പ്പാതയോ അല്ലെങ്കില്‍ സമാന്തരപാത നിര്‍മിക്കുകയോ വേണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യും.

Related News