Loading ...

Home Education

സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക: കേരളം ഒന്നാമത്

ന്യൂഡല്‍ഹി:നീതിആയോഗ് പുറത്തുവിട്ട à´¸àµâ€Œà´•àµ‚ള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -2019ല്‍ കേരളം ഒന്നാമത്. പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും സംസ്ഥാനമാണ് ഒന്നാമത്. 2016-17 അധ്യയനവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കിയത്. സൂചിക തയ്യാറാക്കുന്നതിനോടു പശ്ചിമബംഗാള്‍ സഹകരിച്ചിരുന്നില്ല.സമഗ്രവിഭാഗത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ 76.6 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. രാജസ്ഥാന്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 36.4 ശതമാനം സ്കോറുമായി ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. ചെറിയ സംസ്ഥാനങ്ങളില്‍ 68.8 ശതമാനം സ്കോറുമായി മണിപ്പുരും കേന്ദ്രഭരണപ്രദേശങ്ങളില്‍ 82.9 ശതമാനവുമായി ചണ്ഡീഗഢും ഒന്നാമതെത്തി.ഭരണനടപടിക്രമങ്ങളിലെ മികവില്‍ 79 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. à´—ുജറാത്ത് (66.6), തമിഴ്‌നാട് (63.2) സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ജാര്‍ഖണ്ഡാണ് ഏറ്റവും പിന്നില്‍; 21 ശതമാനം. ചെറിയ സംസ്ഥാനങ്ങളില്‍ 47.5 ശതമാനവുമായി അരുണാചല്‍പ്രദേശും കേന്ദ്രഭരണ പ്രദേശങ്ങളില്‍ 69.5 ശതമാനവുമായി ചണ്ഡീഗഢുമാണ് മുന്നില്‍.മികച്ച പഠനഫലത്തില്‍ കര്‍ണാടകമാണ് മുന്നില്‍. 81.9 ശതമാനവുമായാണ് കര്‍ണാടകം മുന്നിലെത്തിയത്. രാജസ്ഥാനാണ് രണ്ടാമത്. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്; 34.1 ശതമാനം. അടിസ്ഥാനവര്‍ഷമായ 2015-16ല്‍നിന്ന് കൂടുതല്‍ പുരോഗതി വരിച്ച സംസ്ഥാനങ്ങളില്‍ ഹരിയാണയാണ് ഒന്നാംസ്ഥാനത്ത്. 18.5 ശതമാനത്തിന്റെ വര്‍ധനയാണ് ഹരിയാണ കൈവരിച്ചത്. 2015-16ലെ 51 ശതമാനത്തില്‍നിന്ന് 69.5 ശതമാനത്തിലേക്കാണ് ഹരിയാണ വളര്‍ന്നത്. അസം (16.8), ഉത്തര്‍പ്രദേശ് (13.7) എന്നിവയാണ് പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.ചെറിയ സംസ്ഥാനങ്ങളില്‍ 14.1 ശതമാനത്തിന്റെ വളര്‍ച്ചയോടെ മേഘാലയ ഒന്നാമതെത്തി. കേന്ദ്രഭരണപ്രദേശങ്ങളില്‍ 16.5 ശതമാനത്തോടെ ദാമന്‍ ദിയു ഒന്നാമതെത്തി. പൊതുവിഭാഗം, പട്ടികജാതി-വര്‍ഗം ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമുള്ളവര്‍ ഉള്‍പ്പെടെ സമസ്തവിഭാഗങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ പഠനഫലങ്ങളില്‍ രാജസ്ഥാനാണ് ഒന്നാമത്; 79.4 ശതമാനം. ഒഡിഷയാണ് പിന്നില്‍. സ്കൂളുകളിലെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളില്‍ ഹരിയാണയും (76 ശതമാനം) മഹാരാഷ്ട്രയുമാണ് (72 ശതമാനം) മുന്നില്‍.

Related News