Loading ...

Home Education

എന്‍ജിനീയറിങ്​, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 12ന്​


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി കോ​ഴ്​​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 12ന്​ ​ന​ട​ത്തും.
രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ 12.30 വ​രെ പേ​പ്പ​ര്‍ ഒ​ന്ന്​ ഫി​സി​ക്സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്ക്​ ശേ​ഷം 2.30 മു​ത​ല്‍ അ​ഞ്ച്​ വ​രെ പേ​പ്പ​ര്‍ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ്ഞാ​പ​നം മാ​ര്‍​ച്ചി​ല്‍ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന്​ ശേ​ഷം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ല്‍, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​-​യു.​ജി ജൂ​ണ്‍ അ​വ​സാ​ന​ത്തി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം നാ​ഷ​ന​ല്‍ ടെ​സ്റ്റി​ങ് ഏ​ജ​ന്‍​സി (എ​ന്‍.​ടി.​എ) മാ​ര്‍​ച്ചി​ല്‍ ത​ന്നെ പ്ര​സീ​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ റിപ്പോര്‍ട്ട്. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ നീ​റ്റ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍​ക്കും അ​പേ​ക്ഷ ന​ല്‍​ക​ണം.എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ്ഞാ​പ​ന​ത്തി​നൊ​പ്പം മെ​ഡി​ക്ക​ല്‍, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​യും ക്ഷ​ണി​ക്കും.

Related News