Loading ...

Home National

മരട് ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മരട് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരുടെ വാദം പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഹര്‍ജി തള്ളിയത്. കായലോരം ഫ്‌ളാറ്റ് ഉടമകളാണ് ഹര്‍ജി നല്‍കിയത്. നിയമ ലംഘനം പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സമിതി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തത്. കോടതിയുടെ അനുമതിയില്ലാതെയാണ് മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി. എന്നാല്‍, ഒരു വാദവും പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.

Related News