Loading ...

Home Kerala

പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുത്; നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതിയുടെ വിലക്ക്. തീരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. എന്നാല്‍ പാലം പൊളിക്കല്‍ നടപടി തല്‍ക്കാലം പാടില്ലെന്നാണ് ഹര്‍ക്കോടതിയുടെ നിര്‍ദേശം.ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച്‌ കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സികെ അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച്‌ രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.അതേസമയം, പാലം പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യാഥാര്‍ഥ്യം കണ്ടെത്താതെയാണ് പൊളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു.പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാലത്തിന്റെ കോണ്‍ക്രീറ്റിന് ആവശ്യമായ ഗുണനിലവാരമുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്റ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്സ് പറയുന്നു. മാനദണ്ഡപ്രകാരമുള്ള പരിശോധന നടത്താതെ പാലം ദുര്‍ബലമാണെന്ന് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചയുണ്ടെന്നും സംഘടന ആരോപിക്കുന്നു.പാലത്തിന് ഗുണനിലവാരം കുറവാണെ മഹേഷ് ടണ്ടന്‍ റിപ്പോര്‍ട്ടും, പാലം പൊളിക്കണമെന്ന് നിര്‍ദേശിച്ച ഐഐടിയുടെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും എന്‍ജിനീയര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.

Related News