Loading ...

Home National

ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ പി ചിദംബരം തടവില്‍ തന്നെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

ഡല്‍ഹി: പി ചിദംബരത്തിനെതിരായ കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്. ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലാത്ത കേസില്‍ പി ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് ഇദ്ദേഹം ചോദിച്ചു."ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ പി ചിദംബരം തടവില്‍ തന്നെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. നമ്മുടെ à´­à´°à´£ സംവിധാനത്തില്‍, ഒരാള്‍ക്ക് മാത്രമായി ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. ഫയലുകളില്‍ രേഖപ്പെടുത്തുന്ന സംയോജിത തീരുമാനങ്ങളാണ് എല്ലാം," മന്‍മോഹന്‍ സിംഗ് പറയുന്നു."ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ശുപാര്‍ശ ചെയ്ത പദ്ധതിയാണത്. ഐകകണ്ഠേനയുള്ള ശുപാര്‍ശ മന്ത്രിയായിരുന്ന ചിദംബരം അംഗീകരിക്കുകയായിരുന്നു. à´‰à´¦àµà´¯àµ‹à´—സ്ഥര്‍ കുറ്റക്കാരല്ലായെങ്കില്‍, ശുപാര്‍ശയില്‍ വെറുതെ ഒപ്പുവയ്ക്കുക മാത്രം ചെയ്ത ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെ എന്നത് ധാരണാശക്തിക്കും അപ്പുറമുള്ള കാര്യമാണ്," മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.ഐഎന്‍എക്സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇപ്പോഴും തുടരുന്നത്. ഇദ്ദേഹത്തിന് എതിരായ കുറ്റം ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ കമ്ബനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയെന്നാണ്. ഇതിന് പ്രതിഫലമെന്നായി കോഴപ്പണവും പദവികളും പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ലഭിച്ചുവെന്നതാണ് കേസുമായി നിലനില്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ à´ˆ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു.

Related News