Loading ...

Home Education

സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി

തൃപ്രയാര്‍: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്ബ്രം ഡിവിഷന്റെ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം തുടങ്ങി. നാട്ടിക ചാണക്യ സെന്ററിന്റെ സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ. യദുകൃഷ്ണ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. ഷൈന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ തൈപ്പറമ്ബത്ത് എന്നിവര്‍ പ്രസംഗിച്ചു. പെരിഞ്ഞനം വി.ഇ.ഒ. ശരത്കുമാര്‍, പ്രീത പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related News