Loading ...

Home Education

അഗ്രി ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജിക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം
ഹൈദ്രാബാദ്‌ രാജേന്ദ്രനഗറിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ മാനേജ്‌മെന്റ്‌ (മാനേജ്‌) കാര്‍ഷിക ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജി കോഴ്‌സിലെ 24--ാം ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്മെന്റ് പരിശീലനത്തിനുള്ള ഈ മുന്‍നിര സ്ഥാപനം കൃഷിമന്ത്രാലയത്തിന്റെ കീഴിലാണ്‌. കോഴ്‌സുകള്‍ക്ക്‌ എഐസിടിഇ അംഗീകാരവുമുണ്ട്‌.
ഇവിടുത്തെ ദ്വിവത്സര പിജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (അഗ്രി-ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്‌ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാം. അഗ്രികള്‍ചറിലോ അനുബന്ധ വിഷയങ്ങളായ അഗ്രി-ബിസിനസ് മാനേജ്മെന്റ്, കമേഴ്സ്യല്‍ അഗ്രികള്‍ചര്‍, അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍, അഗ്രി എന്‍ജിനീയറിങ്, അഗ്രി ഐടി, ബയോടെക്നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഡെയറി ടെക്നോളജി, ഫിഷറീസ്, ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ്, ഫോറസ്ട്രി, ഹോര്‍ട്ടികള്‍ചര്‍, സെറികള്‍ചര്‍, വെറ്ററിനറി സയന്‍സ് ആന്‍ ആനിമല്‍ ഹസ്ബന്‍ട്രി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം വേണം. ഹ്യൂമാനിറ്റീസ്, എന്‍ജിനീയറിങ്, പ്യുവര്‍ സയന്‍സ്, കൊമേഴ്സ്, ഇക്കണോമിക്സ്, മെഡിസിന്‍ തുടങ്ങി മറ്റു വിഷയങ്ങളിലെ ബിരുദമായാലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക്‌ 45 ശതമാനം മാര്‍ക്ക്‌ മതി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ അപേക്ഷയും സ്വീകരിക്കും. ബിരുദത്തിനു പുറമേ, സാധുതയുള്ള ഐഐഎം ക്യാറ്റ് സ്കോറും വേണം. സെലക്‌ഷന്റെ ഭാഗമായി ഗ്രൂപ്പ് ഡിസ്കഷന്‍, പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവയുണ്ട്. 100 ശതമാനം തൊഴില്‍ അവസരമുള്ള കോഴ്‌സിന്‌ നാല്‌ ലക്ഷത്തിലേറെ രൂപ ഫീസ്‌ ഉണ്ട്‌. അപേക്ഷകര്‍ www.manage.gov.in വെബ്‌സൈറ്റിലെ വിജ്‌ഞാപനവും പ്രോസ്‌പെക്‌ട്‌സും മനസിലാക്കുക. സംശയ നിവാരണത്തിന്‌ ഫോണിലും ഇ മെയിലിലും ബന്ധപ്പെടാം. ഫോണ്‍--പിജി സെല്‍: 040-24016709, 040-24594509 ഇ മെയില്‍: pgcell@manage.gov.in

Related News