Loading ...

Home National

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: നിര്‍ണായക ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. സാമ്ബത്തിക ഉത്തേജനത്തിന് കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനായാണ് യോഗം. ടൂറിസം മേഖലയില്‍ ഇളവുകള്‍ വരുത്തുന്നതിന് കൂടുതല്‍ പരിഗണന നല്‍കും എന്നാണ് സൂചന. ഹോട്ടല്‍ മുറി വാടകയ്ക്ക് നിലവിലുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചേക്കില്ല. കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കളുടെ ആവശ്യം. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും
പരിഗണിച്ചേക്കും.

Related News