Loading ...

Home National

പ്രതിരോധനിര്‍മാണം : സ്വകാര്യമേഖലയ്‌ക്ക്‌ കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ

പ്രതിരോധനിര്‍മാണ മേഖലയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ പൂര്‍ണമായ പിന്തുണ നല്‍കുമെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ മാനുഫാക്‌ചേഴ്‌സ്‌ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള നടപടിക്രമം ലളിതമാക്കി. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനങ്ങള്‍ എടുത്തു. സര്‍ക്കാരിന്റെ പ്രതിരോധ പരീക്ഷണകേന്ദ്രങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കാനും തീരുമാനമായി. സര്‍ക്കാര്‍ പുതിയ ആശയങ്ങള്‍ സ്വീകരിക്കും. തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും പ്രതിരോധനിര്‍മാണ ഇടനാഴികള്‍ സ്ഥാപിച്ചെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. മേക്ക്‌ ഇന്‍ ഇന്ത്യയുടെ ഭാഗമായി 40 വ്യവസായവികസന ശുപാര്‍ശകള്‍ക്ക്‌ അനുമതി നല്‍കി. ഇതില്‍ എട്ട്‌ പദ്ധതികള്‍ 2,000 കോടി രൂപ വീതം മൂല്യമുള്ളതാണ്‌. 2025ഓടെ 2,600 കോടി ഡോളര്‍ കരുത്തുള്ളതായി പ്രതിരോധനിര്‍മാണ വ്യവസായം വളരുമെന്നും മന്ത്രി അവകാശപ്പെട്ടു.

Related News