Loading ...

Home Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതല്‍ കര്‍ശന വാഹന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു. പിഴ തുക ക്രമാതീതമായി ഉയര്‍ത്തിയതിനെതിരെ പല കോണില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ഉയര്‍ന്ന പിഴ തുക അശാസ്ത്രീയമാണെന്ന് പ്രതികരിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുന്നു കര്‍ശന വാഹന പരിശോധനയില്‍ ഉയര്‍ന്ന പിഴ ചുമത്തില്ലെന്നും, നിയമലംഘനങ്ങള്‍ കോടതിയെ അറിയിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

Related News