Loading ...

Home Education

ഷാര്‍ജയില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ തുറന്നു

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ കീഴില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ തുറന്നു. 60 വിദ്യാര്‍ത്ഥികളുമായി നാളെ മുതല്‍ അധ്യയനം ആരംഭിക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പുഞ്ചിരി എന്നര്‍ഥം വരുന്ന അല്‍ ഇബ്തിസാമ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാരായ ആറു മുതല്‍‌ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണു പ്രവേശനം. പ്രിന്‍സിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്. അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ സ്വദേശി ജയനാരായണനാണ് പ്രിന്‍സിപ്പല്‍. അധ്യാപകരെല്ലാം മലയാളികളാണ്. രക്ഷിതാക്കള്‍ക്കും സ്കൂളില്‍ പരിശീലനം നല്‍കും. 60 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കിയത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവര്‍ത്തിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഏറെ കാലത്തെ പരിശ്രമത്തിന്‍റെ ഫലമായാണ് സ്കൂള്‍ യാഥാര്‍ഥ്യമായത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Related News