Loading ...

Home Kerala

'മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകില്ല'; മന്ത്രി ജി. സുധാകരന്‍

മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മഴ കഴിയുമ്ബോള്‍ എല്ലാവര്‍ഷവും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മഴ കഴിഞ്ഞാല്‍ തുക വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. മഴ കഴിഞ്ഞാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. എന്നാല്‍, മഴയത്ത് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന മനോഭാവം വെച്ചുപുലര്‍ത്തരുത്. കോടതിയുടെ നിരീക്ഷണം അം​ഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മഴയുള്ള സമയത്ത് റോഡ് പണി ചെയ്താല്‍ പിന്നീട് മോശമായാല്‍ അത് അഴിമതിയാകുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Related News