Loading ...

Home National

ജീവന്‍ രക്ഷാ മരുന്നുകളുടെ ക്ഷാമം രൂക്ഷം; ഇന്ത്യയുടെ സഹായം തേടി പാക്കിസ്ഥാന്‍..!!

രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുടെ സഹായം തേടി പാക്കിസ്ഥാന്‍. ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ മരുന്നുകളാണ് പാക്കിസ്ഥാനില്‍ ഉപയോഗിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി- കയറ്റുമതി ഉള്‍പ്പടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര വാണിജ്യ ബന്ധങ്ങളും പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു. ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇതോടെ ഇമ്രാന്‍ ഖാന്‍ പിടി വാശി ഉപേക്ഷിച്ച്‌ ഇന്ത്യയുടെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയില്‍ നിന്നും അവ കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍റെ അഭ്യര്‍ത്ഥന ലഭിച്ചതോടെ അടിയന്തിരമായി മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതോടെ പാക്കിസ്ഥാനില്‍ അവശ്യ മരുന്നുകളുടെ ലഭ്യത കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മാസം ആദ്യം തന്നെ അവശ്യ മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് പാക്കിസ്ഥാനും (ഇഎഫ്പി) മരുന്ന് കമ്ബനികളും ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയുമായുള്ള വ്യാപാ ബന്ധം നിര്‍ത്തിവെയ്ക്കുന്നതില്‍ ഉള്ള ഭവിഷത്തിനെ കുറിച്ച്‌ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാതിരുന്നതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത്.

Related News