Loading ...

Home Kerala

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടുന്നു

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പൂട്ടുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ, കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി, മലപ്പുറം എന്നീ ശാഖകളാണ് അടച്ചുപൂട്ടുന്നത്.  ഇവിടെ നിന്നും പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ അവസരം ഉണ്ട്. ഇതിനായി 3 മാസത്തെ സമയമാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്നത് .
കേരളത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ 650 ഓളം ശാഖകളില്‍ 3000 ത്തോളം ജീവനക്കാരാണ് ആണ് ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനം ജീവനക്കാരും സംഘടനയിലെ അംഗങ്ങളാണ്.
10 ശതമാനം ആളുകള്‍ മാത്രമേ മാനേജ്മെന്റിന്റെ കൂടെ നില്‍ക്കാന്‍ തയ്യാറായുള്ളൂ. ഒരു ട്രേഡ് യൂണിയന്റെയും പ്രവര്‍ത്തനം സ്ഥാപനത്തില്‍ അനുവദിക്കില്ല എന്ന മാനേജ്‌മന്റ് നിലപാടാണ് അടച്ചുപൂട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.

Related News