Loading ...

Home Kerala

കഴിഞ്ഞ പ്രളയം പോലെ ഇപ്പോഴത്തെ മണ്ണിടിച്ചിലും മനുഷ്യനിര്‍മ്മിതം തന്നെ : ഇ.ശ്രീധരന്‍

തിരുവനന്തപുരം : കഴിഞ്ഞ പ്രളയം പോലെ ഇപ്പോഴത്തെ മണ്ണിടിച്ചിലും മനുഷ്യനിര്‍മ്മിതം തന്നെയെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഡാം മാനേജുമെന്റിലെ പിഴവാണ് കഴിഞ്ഞ വര്‍ഷം പ്രളയ ദുരന്തം വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഈ വര്‍ഷം വീണ്ടും ജനങ്ങളെ ദുരിതത്തിലാഴ്ത്തി വെള്ളംപ്പൊക്കം ഉണ്ടായെങ്കിലും മലപ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഇത്തവണ കേരളത്തില്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇത്തവണയുണ്ടായ പ്രളയദുരന്തവും മനുഷ്യനിര്‍മ്മിതമാണെന്ന് ആരോപിച്ചിരിക്കുകയാണ് മെട്രോമാനായ ഇ.ശ്രീധരന്‍. അനധികൃത കരിങ്കല്‍ കയ്യേറ്റങ്ങളും, അനധികൃത നിര്‍മ്മാണവും, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യവുമാണ് ദുരന്തത്തിന് കാരണമായി തീര്‍ന്നത്. പുഴയോരങ്ങളിലെ വ്യാപക കയ്യേറ്റവും പ്രളയത്തിന് കാരണമായി തീരുകയാണ്. ഒരു ഡാം തുറക്കണമെങ്കില്‍ തലസ്ഥാനത്തുനിന്നുള്ള ഉത്തരവ് കാക്കേണ്ട ഗതികേട് നമ്മുടെ സംസ്ഥാനത്ത് മാത്രമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നത്.ദുരന്തകാരണം പഠിച്ചു ഫലപ്രദമായ പരിഹാര നടപടികളിലേക്കു നീങ്ങേണ്ടതുണ്ട്. വിദഗ്ധസംഘത്തെ പഠിക്കാന്‍ നിയോഗിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ മൗനം പാലിച്ചു കൊണ്ടുള്ള മറുപടിയില്‍ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Related News