Loading ...

Home Kerala

ജലനിരപ്പ് ഉയര്‍ന്നു; ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു

വയനാട് :ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് പരമാവധി സംഭരണശേഷിയായ 775.6 ല്‍ എത്തിയതോടെയാണു വീണ്ടും തുറന്നുവിട്ടിരിക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. കരമാന്‍തോട്, പനമരം പുഴകളില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 10നു തുറന്ന അണക്കെട്ട് 18ന് അടച്ചിരുന്നു.

Related News