Loading ...

Home Education

പത്താം ക്ലാസ് പരീക്ഷ 'ലഘൂകരിച്ചു', മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ സിബിഎസ്‌ഇ

മൂല്യനിര്‍ണയ രീതിയിലുള്‍പ്പെടെ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഈ വര്‍ഷമാദ്യം സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്‍പ്പെടെ 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. ചോദ്യങ്ങളുടെ എണ്ണം കുറയുമ്ബോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആലോചിച്ച്‌ നന്നായി എഴുതാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. അതേസമയം പാഠപുസ്തകങ്ങളില്‍ വലിയ മാറ്റംവരാതെ പരീക്ഷയില്‍ മാറ്റംവരുന്നതിനെ എതിര്‍ത്ത് ധാരാളംപേര്‍ രംഗത്തുവന്നിട്ടുണ്ട്. പരീക്ഷ കൂടുതല്‍ എളുപ്പമാകുമ്ബോള്‍ കൂടുതല്‍ മാര്‍ക്ക് നേടാനും വിജയശതമാനം വര്‍ധിപ്പിക്കാനും ബോര്‍ഡിനു കഴിഞ്ഞേക്കാം. എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച്‌ ഗുണഫലം കിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Related News