Loading ...

Home National

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നു

ന്യൂ ഡല്‍ഹി : കനത്ത മഴ നാശം വിതച്ച കേരളത്തിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘമെത്തുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ സംസ്ഥാന സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചാണ് ഇക്കാര്യം. കേന്ദ്രസംഘമെത്തുമ്ബോള്‍ സംസ്ഥാനം നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനത്തിന് നല്‍കേണ്ട സഹായത്തെക്കുറിച്ച്‌ കേന്ദ്രം തീരുമാനമെടുക്കുക. കേന്ദ്രസംഘമെത്തുന്ന തീയതിയെക്കുറിച്ച്‌ അറിവൊന്നും ലഭിച്ചിട്ടില്ല. 

Related News