Loading ...

Home National

കര്‍ണാടകയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു : ബി.എസ്.യെദ്യൂരപ്പയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സംസ്ഥാനത്ത് യെദ്യൂരപ്പയുടെ ഒറ്റയാള്‍ ഭരണമാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിന്റെ പിറകേയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ജൂലൈ 25നായിരുന്നു യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അദ്ദേഹം അധികാരത്തില്‍ വന്ന് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് ,മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്. 17 അംഗ മന്ത്രിസഭയാണ് യെദ്യൂരപ്പയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത്. സത്യപ്രതിജ്ഞ രാജ്ഭവനില്‍ ഇന്ന് തന്നെ നടക്കുമെന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

Related News