Loading ...

Home Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണ വില ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമായി. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായി ഓഗസ്റ്റ് 16ന് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തിയിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,509.62 ഡോളറാണ് ഇന്നത്തെ നിരക്ക്.


Related News