Loading ...

Home National

കൊല്‍ക്കത്തയില്‍ കനത്ത തുടരുന്നു

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തില്‍ കനത്ത മഴ പെയ്തതിനാല്‍ കൊല്‍ക്കത്തയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഏതാനും മണിക്കൂറുകളോളം വിമാന സര്‍വീസ് വൈകിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനത്തും ബംഗാളിലെ മറ്റ് പല ജില്ലകളിലും അടുത്ത നാല് മണിക്കൂര്‍ ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യത ഉള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത നാല് മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാളിലെ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട് . സെന്‍ട്രല്‍ അവന്യൂ, ബെഹാല, എക്ബാല്‍പൂര്‍ എന്നിവാദങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍.

Related News