Loading ...

Home National

കരകവിഞ്ഞൊഴുകിയ കാവേരിയില്‍ ആംബുലന്‍സിന് വഴികാട്ടിയായ വിദ്യാര്‍ത്ഥിക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം

കര്‍ണാടക : പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനാല്‍ വഴിയേതെന്ന് അറിയാതെ നിന്ന ആംബുലന്‍സിന് വഴി കാണിച്ച ആറാം ക്ലാസുകാരന് കര്‍ണാടക സര്‍ക്കാരിന്റെ ആദരം. ധീരതയ്ക്കുള്ള പുരസ്കാരം നല്‍കിയാണ് സംസ്ഥാനം വെങ്കിടേഷിനെ ആദരിച്ചത്. ഇന്നലെ സ്വാതന്ത്ര്യ ദിനത്തില്‍ റെയ്ച്ചൂരില്‍ വെച്ച്‌ നടന്ന ആഘോഷപരിപാടികള്‍ക്കിടയിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചത്. Read : ബിഗ് സല്യൂട്ട്...! ആംബുലന്‍സിന് വഴികാട്ടി അവന്‍ ഓടിക്കയറിയത് ജനമനസുകളിലേക്ക്...(വീഡിയോ) കഴിഞ്ഞ ആഴ്ചയാണ് വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടിയായത്. കാവേരി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശം മുഴുവനും വെള്ളത്തില്‍ മുങ്ങിയിരുന്നു. പാലം വഴി കടന്നു പോകാന്‍ ആംബുലന്‍സ് ബുദ്ധിമുട്ടിയപ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന വെങ്കിടേഷ് സ്വന്തം ജീവന്‍ പണയപ്പെടുത്തി ആംബുലന്‍സിന് വഴികാട്ടി ആവുകയായിരുന്നു. വെങ്കിടേഷ് ആംബുലന്‍സിന് മുന്നില്‍ വെള്ളം നീന്തി വരുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.



Related News