Loading ...

Home Kerala

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 20 സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Related News