Loading ...

Home Kerala

പമ്ബയിലെ ജല നിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

മഴ തുടരുന്നതോടെ പമ്ബയിലെ ജല നിരപ്പ് ഉയരുന്നു. പമ്ബയിലെ ജലനിരപ്പ് ഗണ്യമായ തോതില്‍ ഉയര്‍ന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. പമ്ബയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളരെ ക്യാമ്ബുകളിലേക്ക് മാറ്റേണ്ടി വരുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ ആളുകളെ ക്യാംമ്ബുകളിലേക്ക് മാറ്റേണ്ടതില്ല. പാണ്ടനാട്, ഇടനാട്, പുത്തന്‍കാവ് മേഖലയിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ തവണ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥലങ്ങളാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, ഇടനാട് ഭാഗങ്ങള്‍. അതെസമയം മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതെതുടര്‍ന്ന് വിവിധ ഇടങ്ങളില്‍ വെള്ളം കയറി. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുകയാണ്. ഏഴായിരത്തിലധികം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു.

Related News