Loading ...

Home Kerala

സ്വാതന്ത്ര്യദിനം: മുഖ്യമന്ത്രി പതാക ഉയര്‍ത്തും

തിരുവനതപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്യും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 8.30ന് ചുമതലയുള്ള മന്ത്രി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സബ്ഡിവിഷണല്‍/ ബ്ളോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവിടങ്ങളിലും പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളില്‍ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ദേശീയപതാകകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഹരിതചട്ടം പാലിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

Related News