Loading ...

Home Kerala

മുഖ്യമന്ത്രി മേപ്പാടി ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു ; ഒന്നിച്ചു നിന്നാല്‍ ദുരിതം അതിജീവിക്കാം ; സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം

വയനാട്: പ്രളയം കനത്ത നാശം വിതച്ച വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ ക്യാമ്ബിലെത്തിയ മുഖ്യമന്ത്രി താമസക്കാരോട് സംസാരിക്കുകയും ചെയ്തു. ഒന്നിച്ചു നിന്നാല്‍ ദുരിതം അതിജീവിക്കാമെന്നും രക്ഷാ പ്രവര്‍ത്തനത്തിനാണ് ആദ്യ ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് പുനരധിവാസം ഉറപ്പാക്കും. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച്‌ നിന്ന് പരിഹരിക്കാനാകും. കുറച്ച്‌ പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടരുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസഫ്, റവന്യൂ സെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. അതേസമയം വയനാട് പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താന്‍ ഉള്ളത്. കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കല്‍ തുടരാന്‍ തന്നെയാണ് തീരുമാനം. ജെസിബി ഉപയോഗിച്ച്‌ ഇടിഞ്ഞുവീണ മണ്ണു പൂര്‍ണ്ണമായും നീക്കിയ ശേഷം വേണം തെരച്ചില്‍ നടത്താന്‍. കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 39 പേരെയാണ് ഇവിടെ നിന്നും കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പുത്തുമലയിലെയും കവളപ്പാറയിലെ ദുരന്തസ്ഥലങ്ങളും മുഖ്യമ​‍ന്ത്രിയുടെ സന്ദര്‍ശനത്തില്‍ പെടുമെന്നാണ് വിവരം. റോഡ് മാര്‍ഗ്ഗം അ​ദ്ദേഹം ഇവിടെയെത്തും.

Related News