Loading ...

Home Kerala

ശ്രീകണ്‍ഠാപുരത്ത് വെള്ളപ്പൊക്കം; ഗതാഗതം താറുമാറായി, ജാഗ്രതാ മുന്നറിയിപ്പ്

ശ്രീകണ്‍ഠാപുരം > കണ്ണൂര്‍ ശ്രീകണ്‍ഠാപുരത്ത് ശക്തമായ മഴയില്‍ വെള്ളപ്പൊക്കം. ബുധനാഴ്ച രാത്രി തുടങ്ങിയ മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനിടിയിലാണ്.

പയ്യാവൂര്‍ -കണ്ടകശേരി പാലം, പയ്യാവൂര്‍, ചെരിക്കോട്, പൊടിക്കുളം, തവറൂല്‍, മടമ്ബം, കോട്ടൂര്‍, ശ്രീകണ്‍ഠാപുരം, മലപ്പാട്ടം എന്നീ പ്രദേശങ്ങളാണ് വെള്ളത്തിനിടിയിലായത്. നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് മാറ്റി. ചെങ്ങളായി, കൊവ്വപ്രം, തേര്‍ളായി, കൊയ്യം, ബോട്ടുകടവ്, മുങ്ങം, തഴറൂല്‍, പൊരുമ്ബാറക്കടവ് മലപ്പട്ടം, പരിപ്പന്‍ കടവ്, തേക്കിന്‍ കൂട്ടം, മുനമ്ബ്, കൊവുന്തക, അടിച്ചേരി, അഡൂര്‍, കൊളന്ത, കാഞ്ഞിലേരി, വയക്കര, ബാലങ്കരി, ഇരിക്കൂര്‍, പട്ടുവം, കോളോട്, നിടുവള്ളൂര്‍, നിലാമുറ്റം, കുളിഞ്ഞ, കുട്ടാവ്, ചേടിച്ചേരി എന്നീ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. തളിപ്പറമ്ബ്- ഇരിട്ടി സംസ്ഥാന പാതയിലും തുമ്ബേനിയിലും പൊടിക്കളത്തും റോഡില്‍ വെള്ളം കയറി. ഇതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടു. റോഡും പാലങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ ഇരുനില കെട്ടിടങ്ങള്‍ പോലും വലിയ അളവില്‍ വെള്ളത്തില്‍ മുങ്ങി.

ശ്രീകണ്‍ഠാപുരം- ഇരിക്കൂര്‍ സംസ്ഥാന പാതയില്‍ തുമ്ബേനി, ശ്രീകണ്‍ഠാപുരം- പയ്യാവൂര്‍ റോഡില്‍ പൊടിക്കളം, ശ്രീകണ്‍ഠാപുരം- മലപ്പട്ടം റോഡില്‍ കോട്ടൂര്‍, അഡൂര്‍, പൊടിക്കളം- ഉളിക്കല്‍ മലയോര ഹൈവേയില്‍ തോണിക്കടവ്, ചെങ്ങളായി- പെരിങ്കൊന്ന് റോഡില്‍ മുങ്ങം, കണിയാര്‍ വയല്‍, ഉളിക്കല്‍ റോഡില്‍ കാഞ്ഞിലേരി എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി

Related News