Loading ...

Home Kerala

വണ്ടിപ്പെരിയാറിന് സമീപം വെള്ളം ഇറങ്ങിത്തുടങ്ങി

ഇടുക്കി: കനത്ത മഴയില്‍ കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയില്‍ വണ്ടിപ്പെരിയാറിനു സമീപം കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ബുധനാഴ്ച രാത്രി മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. അതേസമയം ഒമ്ബത് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം അണക്കെട്ടുകളും തുറക്കുന്നതിനാല്‍ ജനങ്ങള്‍ വളരെയധികം ആശങ്കയിലാണ്. കനത്ത മഴയില്‍ മുല്ലപെരിയാര്‍ അണക്കെട്ടില്‍ ഒരു ദിവസം കൊണ്ട് ഏഴടി വെള്ളം ഉയര്‍ന്നു.

Related News