Loading ...

Home Kerala

പെരിയാര്‍, ചാലക്കുടി പുഴകളുടെ തീരത്ത്‌ ജലനിരപ്പുയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി > ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍, ചാലക്കുടി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ജലസേചന വകുപ്പ്‌ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരൂമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്ബുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി ,മലയാറ്റൂര്‍, കാലടി ,കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത്‌എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്‌. ജലാശയങ്ങളുടെ അരികില്‍ പോകുന്നതും മലയോരമേഖലകളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്‌.

Related News