Loading ...

Home Kerala

രോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം; അഭയാര്‍ത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കും; ബംഗ്ലാദേശിന് ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിക്കുമെന്ന് ബംഗ്ലാദേശിന് ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബുധനാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ഏഴാമത്തെ ആഭ്യന്തരമന്ത്രി തലത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയാണ് വിഷയം ചര്‍ച്ച ചെയ്തത്. 2017 മുതല്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ മാനുഷിക പിന്തുണ നല്‍കിയതില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ജനതയ്ക്കും വേണ്ടി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ നന്ദി അറിയിച്ചു. 1.1 ദശലക്ഷത്തിലധികം രോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും 2017 ഓഗസ്റ്റ് 25 മുതല്‍ ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭയ്ക്ക് മുമ്ബായി രോഹിംഗ്യന്‍ സ്വദേശികളെ തിരികെ കൊണ്ടുപോകുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അറിയിച്ചു.

Related News