Loading ...

Home Kerala

കനത്ത മഴ തുടരുന്നു; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും

കല്‍പ്പറ്റ: ( 08.08.2019) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തും. ജില്ലയില്‍ പലയിടത്തും ജലനിരപ്പ് ഉയരുന്നു. ഇതേതുടര്‍ന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സൈന്യത്തിന്റെ 60 അംഗ സംഘമാണ് ജില്ലയിലെത്തുകയെന്നും അറിയിച്ചു. സംസ്ഥാനത്തില്‍ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും തേടി.

Related News